/
4 മിനിറ്റ് വായിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു

കണ്ണൂർ: കേരള പത്രപ്രവർത്തക യൂണിയൻ അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, ഹയർസെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ അനുമോദിച്ചു. കണ്ണൂർ പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ കെ.വി. സുമേഷ് എംഎൽഎ മെമന്റോയും കാഷ് അവാർഡും സമ്മാനിച്ചു. എസ്. നൈറ ഫാത്തിമ, റോസ്നി മരിയ സിജി, സിദ്ധാർത്ഥ് സജിത്ത്, , വി.സി. ശ്രീനന്ദന, കാർത്തിക ശ്രീധരൻ എന്നിവരെയാണ് അനുമോദിച്ചത്.. പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വിജേഷ്, ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.

ചിത്രം:
ഉന്നത വിജയികളെ അനുമോദിക്കാൻ
കണ്ണൂർ പ്രസ്ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപഹാരം സ്വീകരിച്ച വിദ്യാർഥികൾ മുഖ്യാതിഥി കെ.വി. സുമേഷ് എംഎൽഎയ്ക്കും പ്രസ്ക്ലബ് ഭാരവാഹികൾക്കുമൊപ്പം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version