/
7 മിനിറ്റ് വായിച്ചു

കോൺഗ്രസ് ജന്മദിനം :വിപുലമായ ആഘോഷങ്ങളുമായി ഡിസിസി

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ 137 ആം ജന്മ ദിനം വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉന്നതാധികാര സമിതിയോഗം തീരുമാനിച്ചു. ഡിസംബർ 27ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കേളകത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം മഞ്ഞളാം പുറത്തു നിന്നും ആരംഭിക്കുന്ന റാലി കേളകം ടൗണിൽ സമാപിക്കുന്നതാണ്. തുടർന്ന് “കോൺഗ്രസിൻറെ ചരിത്രവും ,പ്രസക്തിയും ” എന്ന വിഷയത്തിൽ സെമിനാറും നടത്തുന്നതാണ്. ഡിസംബർ 28ന് കാലത്ത് 9 മണിക്ക് കണ്ണൂർ ഡിസിസിയിൽ പതാക വന്ദനവും,ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജന്മ ദിന റാലിയും വിവിധങ്ങളായ ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നതാണ്. ഡിസംബർ 23ന് ലീഡർ കെ കരുണാകരന്റെ ചരമവാർഷിക ദിനാചരണത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തുന്നതാണ്. ജില്ലയിലെ മുഴുവൻ മണ്ഡലം, ബ്ലോക്ക് തലങ്ങളിലും പുഷ്പാർച്ചനയും അനുസ്മരണ യോഗങ്ങളും നടത്താനും തീരുമാനിച്ചു. യോഗത്തിൽ ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. കെപിസിസി ജന:സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ, സതീശൻ പാച്ചേനി, വി എ നാരായണൻ ,സജീവ് മാറോളി, പ്രൊഫ എ ഡി മുസ്തഫ ,പി ടി മാത്യു, കെ സി മുഹമ്മദ് ഫൈസൽ, തുടങ്ങിയവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version