8 മിനിറ്റ് വായിച്ചു

കണ്ണൂരിൽ കോൺഗ്രസ് ജന്മദിന റാലിക്ക് വിപുലമായ ഒരുക്കങ്ങൾ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 138-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 28ന് റാലി നടക്കും. കണ്ണൂർ വിളക്കുംതറ മൈതാനിയിൽ നിന്നും (സെന്‍റ്​ മൈക്കിൾ സ്കൂൾ ഗ്രൗണ്ട് ) സ്റ്റേഡിയം കോർണറിലേക്ക് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ജന്മദിന റാലി ചരിത്ര സംഭവമാക്കാൻ ഡി.സി.സി യോഗം തിരുമാനിച്ചു. കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനടക്കം പ്രമുഖ നേതാക്കൾ സംബന്ധിക്കും. നിശ്ചലദൃശ്യങ്ങൾ, ബാൻഡ് മേളം, ചെണ്ട, ശിങ്കാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ നടക്കുന്ന റാലിയിൽ ഓരോ ബൂത്തിൽ നിന്നും പ്രവർത്തകരെ അണിനിരത്താൻ യോഗം തിരുമാനിച്ചു.
ജന്മദിനറാലി വിജയിപ്പിക്കുന്നതിന്‍റെ ഭാഗമായി ബൂത്ത് തല യോഗങ്ങൾ വിളിച്ചു ചേർക്കും.
വിലക്കയറ്റത്തിനും, പിണറായി വിജയന്‍റെ ദുർഭരണത്തിനുമെതിരെ ബ്ലോക്ക് തല വാഹന ജാഥകൾ ഡിസംബർ 20നകം സംഘടിപ്പിക്കും.
ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന്‍റെ ജനപ്രതിനിധികൾക്കായി ഡി.സി.സി ഓഡിറ്റോറിയത്തിൽ ഏകദിന ശില്പശാല ഡിസംബർ എട്ടിനു രാവിലെ മുതൽ നടത്താനും ഡി.സി.സി യോഗം തിരുമാനിച്ചു.
ഡി.സി.സി പ്രസിഡൻറ് അഡ്വ.മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, പ്രൊഫ.ഏഡി മുസ്തഫ, കെ.സി. മുഹമ്മദ് ഫൈസൽ, എം. നാരായണൻകുട്ടി , എം.പി. ഉണ്ണികൃഷ്ണൻ, എൻ.പി. ശ്രീധരൻ, വി.വി. പുരുഷോത്തമൻ, എം.പി. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version