///
3 മിനിറ്റ് വായിച്ചു

മാനഭംഗ കേസ്; കോൺഗ്രസ് കൗൺസിലർക്കെതിരെ പാർട്ടി നടപടി

മാനഭംഗ കേസ് നേരിടുന്ന കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ പി വി കൃഷ്ണ കുമാറിനെതിരെ കണ്ണൂർ ഡിസിസിയുടെ നടപടി.അന്വേഷണ വിധേയമായി കൃഷ്ണ കുമാറിനെ കോൺഗ്രസിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.

കണ്ണൂർ കോർപറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറാണ് പി വി കൃഷ്ണകുമാർ .ബാങ്കില്‍ വെച്ച്‌ കയറിപ്പിടിച്ചെന്നാണ് സഹകരണ സംഘം ജീവനക്കാരിയുടെ പരാതി.പരാതിയില്‍ എടക്കാട് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 വകുപ്പ് പ്രകാരമാണ് കേസ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version