മുതിർന്ന കോൺഗ്രസ് നേതാവും തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റുമായ മഞ്ഞോടി ഇന്ദിരഗാന്ധി ആശുപത്രിക്ക് സമീപം കൽപകയിൽ പട്ടൻ നാരായണൻ (94) അന്തരിച്ചു. സംസ്കാരംബുധനാഴ്ച രാവിലെ 8 മണിക്ക് കണ്ടിക്കൽ നിദ്രാ തീരത്ത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി ഡയറക്ടർ, തലശ്ശേരി വീവേഴ്സ് ഇൻഡസ്ട്രിയൽ കോ. ഓപ്. സൊസൈറ്റി പ്രസിഡന്റ്, തലശ്ശേരി നഗരസഭ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: എ. ശ്രീമതി ( മുൻ നഗരസഭ അംഗം). മക്കൾ: പ്രമീള (വടകര ), പ്രവീണ (നീലേശ്വരം), പ്രദീപ് പട്ടൻ (സ്റ്റാമ്പ് ടെക്, എറണാകുളം), പ്രസാദ് പട്ടൻ (ബിസിനസ്, മുംബൈ), പ്രശാന്ത് പട്ടൻ (ഫോട്ടോഗ്രാഫർ). മരുമക്കൾ: ടി. വി. ഗോവിന്ദൻ (റിട്ട. ഉദ്യോഗസ്ഥൻ, മദർ ഡയറി, ഡൽഹി ), കെ. ശിവരാമൻ (എസ്റ്റേറ്റ്, വെള്ളരിക്കുണ്ട് ), സിന്ധു, ജയശ്രീ (മുംബൈ), ഷീജ.