3 മിനിറ്റ് വായിച്ചു

ഉമ്മൻചാണ്ടിയുടെ അനുശോചന യോ​ഗത്തിനിടെ കോൺഗ്രസുകാർ ഏറ്റുമുട്ടി

കണ്ണൂർ/പഴയങ്ങാടി> ഉമ്മൻചാണ്ടിയുടെ മരണത്തിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിനിടെ  കോൺഗ്രസുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പഴയങ്ങാടി ബസ് സ്റ്റാൻഡിൽ ചേർന്ന യോഗത്തിനിടെയാണ് സംഘർഷം. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ  പേര് പരാമർശിക്കുന്നതിനിടെ കോൺഗ്രസ്‌ നേതാവ്‌ എ വി സനൽ കൂവിയതോടെയാണ്‌ പ്രശ്‌നങ്ങൾക്ക്‌ തുടക്കം.

പുനസംഘടനയെ ചൊല്ലി സനലിന്റെ നേതൃത്വത്തിലുള്ള വിഭാഗം അസംതൃപ്തരായിരുന്നു. തുടർന്ന് മുൻ യൂത്ത് കോൺഗ്രസ് കാസർകോട്‌ പാർലമെന്റ്‌ നിയോജക മണ്ഡലം സെക്രട്ടറി എ ഷർഫുദ്ദീനുമായി ഏറ്റുമുട്ടി. സംഭവത്തിൽ പഴയങ്ങാടി പൊലീസ് കേസെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version