ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. സംസ്ഥാന തലത്തിൽ മതനിരപേക്ഷ ബദലുകളാണ് വേണ്ടെതെന്നും കോടിയേരി വ്യക്തമാക്കി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം.കോൺഗ്രസിൻ്റെ വർഗീയ പ്രീണന നയം സംഘപരിവാർ ഉപയോഗപ്പെടുത്തി. സംഘപരിവാറിൻ്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീർക്കാൻ കോൺഗ്രസ് തയ്യാറാകാത്തത് പാർട്ടിയുടെ തകർച്ചയിലേക്ക് നയിച്ചു. അധികാരം തേടിപ്പോകുന്ന നേതാക്കൾ ഒന്നിനുപുറകെ ഒന്നായി ബിജെപിയിലേക്ക് ചേക്കേറി. കോൺഗ്രസിന്റെ ഈ സമീപനം മതനിരപേക്ഷ ചിന്താഗതികൾക്ക് അംഗീകരിക്കാനായില്ല. ഇത്തരം ചിന്താഗതിക്കാർ കോൺഗ്രസ് വിട്ട് സംസ്ഥാനത്തെ പ്രധാന പ്രാദേശിക കക്ഷികളിലേക്ക് ചേക്കേറിയെന്നും കോടിയേരി കുറ്റപ്പെടുത്തി.കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന് കഴിവില്ലെന്ന കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാടാണെന്ന് സി.പി.ഐ മുഖപത്രം ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു. ഇതിന് മറുപടിയെന്നോണമാണ് കോടിയേരിയുടെ ലേഖനം.
കോൺഗ്രസ് നയങ്ങൾ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചു; സിപിഐയെ തള്ളി കോടിയേരി
