ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന് വഴിമുടക്കിയായെന്നും അദ്ദേഹം പറഞ്ഞു. സജീവ രാഷ്ട്രീയത്തില്‍ നിശബ്ദ പ്രചാരണത്തിന് സ്ഥാനമില്ല.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര മുന്നണി കെട്ടിപ്പടുക്കാന്‍ കഴിയുന്ന ധ്രുവമാകാന് കോണ്‍ഗ്രസിന് കഴിയുമെന്നും പി. ചിദംബരം അഭിപ്രായപ്പെട്ടു. ഡല്‍ഹിയ്ക്ക് പുറത്ത് ഹരിയാനയും പഞ്ചാബും ഒഴികെയുള്ള പ്രദേശങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമില്ലെന്നും പി. ചിദംബരം പറയുന്നു. ഗോവയിലും ഉത്തരാഖണ്ഡിലും കണ്ടതുപോലെ ഗുജറാത്തിലും ആം ആദ്മി പാര്‍ട്ടി വഴിമുടക്കിയായെന്നും അദ്ദേഹം വിമര്‍ശിച്ചു.