മട്ടന്നൂർ :മുതിർന്ന കോൺഗ്രസ് നേതാവും മട്ടന്നൂർ കൂടാളി പബ്ലിക്ക് സർവൻ്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപകനും ദീർഘകാല പ്രസിഡണ്ടുമായ മുട്ടന്നൂർ മണിമന്ദിരത്തിൽ ടി.വി.വേണു മാസ്റ്റർ (79) നിര്യാതനായി. മുട്ടന്നൂർ ശ്രീകൃഷ്ണ ക്ഷേത്രസമിതി പ്രസിഡണ്ടാണ്. പട്ടാന്നൂർ യു പി. സ്കൂൾ ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്.1996 ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവാണ്.
കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ, പട്ടാന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, തലശ്ശേരി കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡണ്ട്,കണ്ണൂർ ഡി.സി.സി.അംഗം, കണ്ണൂർ ജില്ലാ ബാങ്ക് ഭരണസമിതി അംഗം, കൂടാളി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്, കണ്ണൂർ ആരോഗ്യ സഹകരണ ആശുപത്രി ഓണററി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച വേണു മാസ്റ്റർ മട്ടന്നൂർ, കൂടാളി മേഖലയിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്നു.
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് മുട്ടന്നൂരിൽ .ഭാര്യ : പരേതയായ കോമളം. മക്കൾ: മണി പ്രസാദ് (ആസ്ത്രേലിയ), വീണ.മരുമക്കൾ :സരിത (വടകര), രതീഷ് ബാബു (ദുബായ്).സഹോദരങ്ങൾ: ടി.വി.സൗദാമിനി പരേതരായ ടി.വി.രാമചന്ദ്രൻ ,ടി.വി.രോഹിണിയമ്മ, ടി.വി.സുകുമാരൻ.