//
7 മിനിറ്റ് വായിച്ചു

കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; നേരിട്ട് പോയി സംസാരിക്കുമെന്ന് വി ഡി സതീശന്‍

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന് നടപടി നേരിട്ട മുതിര്‍ന്ന നേതാവ് കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കെ വി തോമസിനെ താന്‍ നേരിട്ട് പോയി കാണുമെന്നും തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ക്ഷണിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.‘അദ്ദേഹം എന്റെ അധ്യാപകനാണ്, ഗുരുനാഥനാണ്, തീര്‍ച്ചയായും അദ്ദേഹത്തെ പോയി കണ്ട് സംസാരിക്കും. അതിലെന്താണ് തെറ്റ്? പ്രചാരണ പരിപാടികള്‍ തുടങ്ങാന്‍ ഇനിയും സമയമുണ്ടല്ലോ’. വി ഡി സതീശന്‍ പറഞ്ഞു.ജീവിതാവസാനം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്.. അങ്ങനെ പറഞ്ഞ ഒരാളില്‍ നിന്ന് മറിച്ച് ചിന്തിക്കുന്നതാണ് നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തെറ്റ്.ഞാന്‍ തന്നെ അദ്ദേഹത്തെ പോയി കാണും. അതിലൊരു സംശയവുമില്ല’. പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.അതേസമയം തൃക്കാക്കരയില്‍ യുഡിഎഫിന്റെ പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്നാണ് കെ വി തോമസ് പരോക്ഷമായി സൂചിപ്പിച്ചത്. ഉമാ തോമസിനോടും പി ടി തോമസിനോടും അടുത്ത ബന്ധവും സൗഹൃദവുമാണുള്ളത്. പക്ഷേ തെരഞ്ഞെടുപ്പില്‍ വ്യക്തിബന്ധങ്ങള്‍ക്കല്ല, വികസനത്തിനാണ് പ്രധാന്യമെന്നും വികസനത്തിനൊപ്പമാണ് താന്‍ നിലകൊള്ളുകയെന്നും കെ വി തോമസ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version