/
4 മിനിറ്റ് വായിച്ചു

കോവിഡ് കേസുകളിലെ വർധന; ആറ് മാസത്തേക്ക് മാസ്ക്, സാനിറ്റൈസർ നിർബന്ധമാക്കി വീണ്ടും സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്ത് നേരിയ തോതില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി.ആറു മാസത്തേക്കു മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്.

പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങള്‍ക്കു പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തിയറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ സാനിറ്റൈസര്‍ നല്‍കണം.ഇന്നലെ സംസ്ഥാനത്ത് 1,113 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version