///
9 മിനിറ്റ് വായിച്ചു

കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിം​ഗ് പരിധി ഉയർത്തി

കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിം​ഗ് പരിധി ഉയർത്തി.കോവിനിൽ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ആറ് അംഗങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.നേരത്തെ ഒരു നമ്പർ ഉപയോ​ഗിച്ച് നാല് പേർക്ക് വരെ മാത്രമേ വാക്സിനേഷനായി രജിസ്റ്റര് ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. ഈ പരിധിയാണ് നിലവിൽ ആറിലേക്ക് ഉയർത്തിയത്.

എവിടെ രജിസ്റ്റർ ചെയ്യണം ?

കൊവിഡ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത് selfregistration.cowin.gov.in എന്ന വെബ്‌സൈറ്റിലാണ്.

രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ ?

selfregistration.cowin.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റിൽ പ്രവേശിക്കുക.

-തുടർന്ന് മൊബൈൽ നമ്പർ നൽകി ‘ഗെറ്റ് ഒടിപി’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക

-നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നമ്പർ രേഖപ്പെടുത്തി ‘വേരിഫൈ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.

-തുടർന്ന് നിങ്ങളഉടെ ഏതെങ്കിലുമൊരു തിരിച്ചറിയൽ കാർഡിന്റെ വിവരം രേഖപ്പെടുത്തുക.

-ലിംഗം, ജനിച്ച വർഷം, എന്നിവ നൽകണം.

-‘ആഡ് മോർ ഓപ്ഷൻ’ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്ന് ആറ് പേർക്ക് വരെ രജിസ്റ്റർ ചെയ്യാം.

-വാക്‌സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ‘ഷെഡ്യൂൾ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

-‘ഷെഡ്യൂൾ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.

-അതിൽ താമസ സ്ഥലത്തിന്റെ പിൻകോഡ് നൽകുകയോ, ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ വാക്‌സിനേഷൻ സെന്ററുകളുടെ വിവരം ലഭ്യമാകും.

-തുടർന്ന് തിയതിയും സമയവും നൽകി വാക്‌സിനേഷൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.

വാക്‌സിനേഷൻ സെന്ററിൽ അപ്പോയിൻമെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് കാണിക്കുകയോ, മൊബൈലിൽ വന്ന മെസേജ് ഹാജരാക്കുകയോ ചെയ്യണം.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version