//
7 മിനിറ്റ് വായിച്ചു

സിപിഐഎം എംഎൽഎമാർ തൃക്കാക്കരയിലേക്ക്; സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിട്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി

സിപിഐഎം എംഎൽഎമാർ കൂട്ടത്തോടെ തൃക്കാക്കര മണ്ഡലത്തിലേക്ക്. 61 എംഎൽഎമാർക്കും മണ്ഡലത്തിലെ വിവിധ വാർഡുകളുടെ പ്രചാരണ ചുമതല നൽകി. ഈ മാസം 10 മുതൽ എംഎൽഎമാർ പ്രചാരണത്തത്തിന് എത്തണമെന്ന് സിപിഐഎം നിർദേശം നൽകി.ഓരോ വാർഡിനും ഓരോ എംഎൽഎ, വോട്ടെടുപ്പ് വരെ ക്യാമ്പ് ചെയ്യാനും നിർദേശം.കൂടാതെ തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിട്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി അറിയിച്ചു. ഇടതു മുന്നണി യോഗത്തിൽ സ്ഥാനാർത്ഥിയുടെ പേര് ചർച്ച ചെയ്‌തില്ല. എന്നാൽ തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുത്ത അനിശ്ചിതത്വം തുടരുന്നു.കെ.എസ്.അരുണ്‍കുമാറിനെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കൾ രംഗത്തെത്തി. ഇതോടെ പുതിയ സ്ഥാനാർത്ഥി വന്നേക്കുമെന്നും സൂചനകൾ ഉണ്ട്.ഇടത് മുന്നണി യോഗം ചേർന്ന ശേഷമാകും തീരുമാനം അറിയിക്കുക. എൽഡിഎഫ് സ്ഥാനാര്‍ഥി എല്ലാവര്‍ക്കും സ്വീകാര്യനായിരിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. എഴുതിയ പേര് മായ്ക്കണോയെന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമ്പോള്‍ അറിയാമെന്നും പി.രാജീവ് കൂട്ടിച്ചേര്‍ത്തു. കെ.എസ്.അരുണ്‍കുമാറിനായി എല്‍ഡിഎഫിന്റെ ചുവരെഴുത്ത് മണ്ഡലത്തില്‍ തുടങ്ങിയതിനെക്കുറിച്ചായിരുന്നു പ്രതികരണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version