///
4 മിനിറ്റ് വായിച്ചു

‘സർക്കാരിൻ്റെ സുഖ ദു:ഖങ്ങൾ പങ്കിടാൻ സി പി ഐ ക്ക് ബാധ്യതയുണ്ട്, അത് എല്ലാവരും ഓർക്കണം’ -കാനം രാജേന്ദ്രന്‍

ആലപ്പുഴ: ലോകായുക്ത ഭേദഗതി ബില്ലില്‍ പിണറായി വിജയന്‍റെ സമ്മര്‍ദ്ദത്തിന് സിപിഐ വഴങ്ങിയെന്ന ആക്ഷേപങ്ങള്‍ക്കും പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ആലപ്പുഴ ജില്ലാ സമ്മേളന വേദിയിലാണ് കാനം നിലപാട് വ്യക്തമാക്കിയത്.സർക്കാരിൻ്റെ സുഖ ദുഖങ്ങൾ പങ്കിടാൻ സി പി ഐ ക്ക് ബാധ്യതയുണ്ട്.അത് എല്ലാവരും ഓർക്കണം.മുന്നണിക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ മുന്നണിയുടെ പൊതു രാഷ്ട്രീയം എല്ലാവരും അംഗീകരിക്കണം.നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും ഒരുപോലെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്.നേട്ടങ്ങൾ ഉണ്ടാകുമ്പോൾ സിപിഐ യുടെ നേട്ടമായും.കോട്ടമുണ്ടാകുമ്പോൾ ഞങ്ങളുടേതല്ല എന്ന നയം സിപിഐക്കില്ലെന്നും കാനം പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version