//
12 മിനിറ്റ് വായിച്ചു

കാനം തുടരുമോ?; സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

സിപിഐ 24ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായി നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും കൺട്രോൾ കമീഷൻ അംഗങ്ങളെയും പാർട്ടി കോൺഗ്രസ്‌ പ്രതിനിധികളെയും തെരഞ്ഞെടുത്തുകൊണ്ടാവും സമ്മേളനം സമാപിക്കുക.

ഞായറാഴ്‌ച കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചിച്ചാണ്‌ സമ്മേളനത്തിന്റെ നടപടികൾ ആരംഭിച്ചത്.ഇന്ന് സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ച നടക്കും. തുടർന്ന്‌ ക്രെഡൻഷ്യൽ, കൺട്രോൾ കമീഷൻ റിപ്പോർട്ട്‌, പ്രമേയങ്ങൾ എന്നിവയുടെ അവതരണം നടക്കും.

കഴിഞ്ഞ ദിവസത്തെ സമ്മേളനത്തിൽ രാഷ്‌ട്രീയ റിപ്പോർട്ടിൽ ചർച്ചയും മറുപടിയും പൂർത്തിയാക്കി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഡി രാജ എന്നിവർ മറുപടി നൽകി.

അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമ്മേളനത്തിൽ ഉയർന്നത്. മുന്നണി നേരിടേണ്ടി വരുന്ന സുഖ ദുഃഖങ്ങളെ ഒരുമിച്ച് നേരിടണമെന്ന് കാനത്തിന്റെ പ്രസ്താവനയെയും സമ്മേളനം വിമർശിച്ചു.

സിപിഐക്ക് ദുഖം മാത്രമേയുള്ളൂയെന്നായിരുന്നു പ്രതിനിധികളുടെ വിമർശനം. കാനത്തെ വിമര്‍ശിച്ചാല്‍ പാര്‍ട്ടിയെ വിമര്‍ശിച്ചു എന്ന് പറയാനാകില്ല, അങ്ങിനെ പറയുന്നത് അല്‍പത്തരമാണെന്നും വിമർശനം ഉയർന്നു. കണ്ണൂരില്‍ നിന്നുള്ള പ്രതിനിധിയാണ് വിമര്‍ശനം ഉന്നയിച്ചത്.

സർക്കാരിനെതിരെയും സംസ്ഥാന സമ്മേളനത്തിൽ വിമർശനങ്ങൾ ഉയർന്നു. എന്നാൽ വിമർശനങ്ങളെ കാനം രാജേന്ദ്രൻ പ്രതിരോധിച്ചു. അധികാരത്തിലേറി ഒരു വർഷം മാത്രം പൂർത്തിയായ രണ്ടാം എൽഡിഎഫ് സർക്കാരിനെ വിലയിരുത്താൻ സമയമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നാം എൽഡിഎഫ് സർക്കാരിനെ വിലയിരുത്തിയത് അഞ്ച് വർഷം കൊണ്ടാണ്. അതുകൊണ്ട് തന്നെ അഞ്ച് വർഷം കാത്തിരിക്കണമെന്നും കാനം പറഞ്ഞു. പ്രായപരിധി നിശ്ചയിച്ചത് നേതാക്കന്മാർക്കിടയിൽ പരസ്യ വാക്പോരിനിടയാക്കിയിരുന്നു.

മുതിര്‍ന്ന നേതാക്കളായ കെ ഇസ്മയിലും സി ദിവാകരനും കാനം രാജേന്ദ്രനെതിരെ രംഗത്തെത്തിയതോടെ ശക്തമായ മത്സരത്തിനാണ് കളമൊരുങ്ങിയത്. 75 വയസെന്ന പ്രായപരിധി മാനദണ്ഡമായാല്‍ സി ദിവാകരനും കെ ഇ ഇസ്മയിലും കമ്മിറ്റികളില്‍ നിന്ന് പുറത്ത് പോകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version