സിപിഐ(എം) 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ ഭാഗമായി ഫെബ്രുവരി 27, 28 തീയതികളില്‍ വീടുകളിലും മാര്‍ച്ച് 11, 12 തീയതികളില്‍ വ്യാപാരസ്ഥാപനങ്ങളിലും സ്ക്വാഡുകള്‍ കയറി ഫണ്ട് ശേഖരിക്കുമെന്ന് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ അറിയിച്ചു .പാര്‍ട്ടികോണ്‍ഗ്രസ്സിനോടനുബന്ധിച്ച് വിവിധ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിച്ചിട്ടുള്ളത്. മാര്‍ച്ച് 1 മുതല്‍ 10 വരെ 4452 കേന്ദ്രങ്ങളില്‍ ബ്രാഞ്ച്തല കുടുംബസംഗമം. മാര്‍ച്ച് 10 മുതല്‍ 15 വരെ 231 ലോക്കല്‍ തല പ്രഭാഷണങ്ങള്‍, ആദ്യകാല പാര്‍ട്ടി സഖാക്കളെ ആദരിക്കല്‍, മാര്‍ച്ച് 18 മുതല്‍ സംസ്ഥാന-ദേശീയ നേതാക്കള്‍ പങ്കെടുത്തുകൊണ്ട് വിവിധ വിഷയങ്ങളിലുള്ള 30 സെമിനാറുകള്‍, സാംസ്കാരിക സമ്മേളനം, കലാ-കായിക സാഹിത്യമത്സരങ്ങള്‍, മാര്‍ച്ച് 4-5 തീയതികളില്‍ ചിത്രകാരന്മാരുടെയും ശില്പികളുടെയും ക്യാമ്പ്, മാര്‍ച്ച് 6ന് ഓട്ടിസം ബാധിച്ചവരും ഭിന്നശേഷിക്കാരുമായ ചിത്രകാരന്മാരുടെ ക്യാമ്പ് എന്നിവ ഈ പരിപാടികളില്‍ പെടും. മാര്‍ച്ച് 20ന് ശുചീകരണ പ്രവര്‍ത്തനങ്ങളും മാര്‍ച്ച് 22 എ.കെ.ജി. ദിനത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനവും പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മാണവും പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ ഭാഗമായി നടത്തും. ചരിത്ര-ചിത്ര പ്രദര്‍ശനവും ശാസ്ത്രമേളയും പുസ്തകോത്സവവും പാര്‍ട്ടി കോണ്‍ഗ്രസ്സിന് അനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്.പാര്‍ട്ടി കോണ്‍ഗ്രസ് വിജയത്തിനുവേണ്ടി 4371 സ്വാഗതസംഘങ്ങളാണ് രൂപീകരിച്ചിട്ടുള്ളത്. അവരുടെ നേതൃത്വത്തിലാണ് ഫണ്ട് പിരിവ് സംഘടിപ്പിക്കുക. ഫണ്ട് പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ പ്രവര്‍ത്തകരോടും ഫണ്ട് നല്‍കി സഹകരിക്കാന്‍ ജനങ്ങളോടും സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി എം.വി. ജയരാജന്‍ അഭ്യർത്ഥിച്ചു