അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്നും നാളെയും സെക്രട്ടറിയറ്റും തുടർന്ന് മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക. സർക്കാറിന്റെ പ്രവർത്തനങ്ങളും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും ചർച്ചയാകുക.കിഫ്ബിയ്ക്ക് എതിരെയുള്ള ഇഡി അന്വേഷണത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടും യോഗം തീരുമാനിക്കും. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം ഉൾപ്പടെ ഇഡി മുഖ്യമന്ത്രിയെ ലക്ഷ്യമിടുമ്പോൾ കരുതലോടെ നീങ്ങാനാണ് പാർട്ടി തീരുമാനം.