//
7 മിനിറ്റ് വായിച്ചു

“വേദി നിര്‍മ്മാണം ചട്ട വിരുദ്ധം”:സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിക്കെതിരെ വീണ്ടും കന്റോണ്‍മെന്റ് ബോര്‍ഡ് നോട്ടീസ്

കണ്ണൂര്‍: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മ്മാണത്തിനെതിരെ വീണ്ടും നോട്ടീസയച്ച് കന്റോണ്‍മെന്റ് ബോര്‍ഡ്. വേദി നിര്‍മ്മാണം ചട്ട വിരുദ്ധമെന്ന് ആവര്‍ത്തിച്ചാണ് വീണ്ടും നോട്ടീസയച്ചിരിക്കുന്നത്. താല്‍ക്കാലിക നിര്‍മ്മാണം എന്ന വ്യാജേന സ്ഥിര നിര്‍മ്മാണമാണ് നടക്കുന്നതെന്നാണ് ന്റെ വാദം.പാര്‍ട്ടി കോണ്‍ഗ്രസിനുവേണ്ടി നായനാര്‍ അക്കാദമിയിലാണ് സിപിഐഎം വേദി തയ്യാറാക്കുന്നത്. എന്നാല്‍ നിര്‍മ്മാണം നിയമവിരുദ്ധമാണെന്നും കന്റോണ്‍മെന്റ് ആക്ട് സെക്ഷന്‍ 248 പ്രകാരം ഒരു മാസത്തിനകം മറുപടി നല്‍കണമെന്നും കാട്ടിയാണ് നോട്ടീസ് നല്‍കിയത്. നിര്‍മ്മാണം അംഗീകരിക്കാന്‍ നിര്‍മ്മാണത്തുകയുടെ 20% പിഴ അടയ്ക്കണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.പണി നിര്‍ത്തിവെക്കണമെന്നും പൊളിച്ചു മാറ്റാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ അത് അറിയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കന്റോണ്‍മെന്റ് ബോര്‍ഡ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നായനാര്‍ അക്കാദമി അധികൃതര്‍ മറുപടി നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അറിയിച്ചു കൊണ്ടാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു മാസത്തിനകം മറുപടി നല്‍കണമെന്നാണ് കന്റോണ്‍മെന്റ് ബോര്‍ഡ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version