//
6 മിനിറ്റ് വായിച്ചു

സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയോട് അനുമതി തേടി കെ വി തോമസ്; ‘കത്ത് നേതൃത്വത്തിന്റെ പരിഗണനയിൽ’

സി പി ഐ എം സെമിനാറിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയോട് അനുമതി തേടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. കത്ത് നേതൃത്വത്തിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം  പറഞ്ഞു. ഒൻപതാം തിയതി വരെ സമയമുണ്ട്. തീരുമാനം ഹൈക്കമാൻഡ് നിലപാട് അറിഞ്ഞ ശേഷമെന്ന് കെ വി തോമസ് പ്രതികരിച്ചു.ശശി തരൂരിനെയും കെ വി തോമസിനെയുമാണ് സെമിനാറുകളിലേക്ക് സിപിഐഎം ക്ഷണിച്ചിരുന്നത്. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ പോര് നിലനിൽക്കുന്നതിനാൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് കെ.പി.സി.സി വിലയിരുത്തൽ.വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞിരുന്നു. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ സെമിനാറിൽ പങ്കെടുക്കട്ടെ, സിപിഐഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version