റാഞ്ചി > സിപിഐ എം ജാർഖണ്ഡ് സംസ്ഥാന കമ്മിറ്റിയംഗം സുഭാഷ് മുണ്ടയെ വെടിവച്ച് കൊലപ്പെടുത്തി. ഇന്ന് രാത്രി എട്ടോടെ റാഞ്ചി ജില്ലയിലെ ദലദല്ലിയിലെ ഓഫീസിൽ കയറിയാണ് അക്രമം. അക്രമികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് നാട്ടുകാരും പാർട്ടി അനുഭാവികളും ദലദല്ലിയിലെ പ്രധാന റോഡ് തടഞ്ഞു. ഗോത്രവർഗത്തിൽ നിന്നുളള നേതാവായ മുണ്ടയ്ക്ക് വർധിച്ചുവരുന്ന ജനപ്രീതി പ്രാദേശിക മാഫിയകൾക്കും രാഷ്ട്രീയ എതിരാളികൾക്കും അലോസരമുണ്ടാക്കിയിരുന്നു.