10 മിനിറ്റ് വായിച്ചു

സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ 1 മുതൽ

കണ്ണൂർ: സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കണ്ണൂർ ജില്ലയിൽ ബ്രാഞ്ച്
സമ്മേളനങ്ങൾ സെപ്തംബർ 1 മുതൽ ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4394 ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ 30-നകം പൂർത്തീകരിക്കും. 23-ാം പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ കാഴ്ചപ്പാടുകൾ നടപ്പാക്കിയതിലെ അനുഭവങ്ങളും കഴിഞ്ഞ സമ്മേളനം മുതൽ ഈ സമ്മേളനം വരെ നടത്തിയ പ്രവർത്തനങ്ങളും, വിമർശന-സ്വയം വിമർശനാടിസ്ഥാനത്തിൽ പരിശോധിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയുമാണ് ബ്രാഞ്ച് സമ്മേളനങ്ങളുടെ ലക്ഷ്യം.

കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ ജനകീയ-വികസന-ക്ഷേമ പദ്ധതികൾ നടപ്പിലാക്കി രാജ്യത്തിന് മാതൃകയാവുകയാണ്. മിക്ക കാര്യങ്ങളിലും സംസ്ഥാനത്തിന് ഒന്നാമതെത്താൻ കഴിഞ്ഞത് എൽ.ഡി.എഫ് സർക്കാർ ബദൽ നയങ്ങൾ നടപ്പാക്കിയത് കൊണ്ടാണ്. അതിനെ തകർക്കാനാണ് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സർക്കാർ വിരുദ്ധ സമരത്തിലൂടെ ശ്രമിക്കുന്നത്. വലതുപക്ഷ മാധ്യമങ്ങൾ സർക്കാറിൻ്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നില്ല. പകരം സർക്കാർ വിരുദ്ധ വാർത്തകൾ വലതുപക്ഷ രാഷ്ട്രീയ ശക്തികൾക്കു വേണ്ടി തുടർച്ചയായി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതിനെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും എം വി ജയരാജൻ പറഞ്ഞു.

ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് വിപുലമായ അനുഭാവി യോഗങ്ങൾ സംഘടിപ്പിക്കും. പൊതു ഇടങ്ങളും, പാർട്ടിയുടെ എല്ലാ ഓഫീസുകളും, ക്ലബ്ബുകളും, വായനശാലകളും ശുചീകരിക്കും. മാലിന്യ വിമുക്ത ക്യാമ്പയിനിൻ്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ശുചിത്വ കേരളം പദ്ധതിയുമായി പൂർണ്ണമായും സഹകരിക്കും. ഒക്‌ടോബർ 2 ഗാന്ധി ജയന്തി മുതൽ നവംബർ 25 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ പദ്ധതി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ വ്യാപൃതരാകുമെന്നും എം വി ജയരാജൻ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version