/
7 മിനിറ്റ് വായിച്ചു

ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌……

ഹിമാചല്‍ പ്രദേശിലെ ഏക സിറ്റിങ്​ സീറ്റ്​ സി.പി.മ്മിന്​ നഷ്ടമായി. ഹിമാചല്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചപ്പോള്‍ സി.പി.എമ്മിന്‍റെ ഏക സീറ്റും അവര്‍ പിടിച്ചെടുത്തു. സിറ്റിങ് സീറ്റില്‍ സി.പി.എം സ്ഥാനാര്‍ഥി നാലാമതായി. സി.പി.എം എം.എല്‍.എ. രാകേഷ് സിംഘ, കോണ്‍ഗ്രസിന്‍റെ കുല്‍ദീപ് സിങ് റാത്തോഡിനോടു പരാജയപ്പെട്ടു. ഠിയോഗ് മണ്ഡലത്തെയാണ് രാകേഷ് ഹിമാചല്‍ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. കുല്‍ദീപിനും ബി.ജെ.പി സ്ഥാനാര്‍ഥി അജയ് ശ്യാമിനും സ്വതന്ത്രസ്ഥാനാര്‍ഥി ഇന്ദു വര്‍മയ്ക്കും പിന്നില്‍ നാലാം സ്ഥാനത്തായി രാകേഷ് പിന്തള്ളപ്പെട്ടു. പന്ത്രണ്ടായിരത്തോളം വോട്ടാണ് രാകേഷ് നേടിയത്.
2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം വിജയിച്ച ഏകമണ്ഡലമായിരുന്നു ഠിയോഗ്. ബി.ജെ.പിയുടെ രാകേഷ് വര്‍മയെയാണ് അന്ന് രാകേഷ് സിംഘ പരാജയപ്പെടുത്തിയത്. അന്ന് 25,000-ത്തോളം വോട്ടുകളാണ് അദ്ദേഹം നേടിയത്. 42.18 വോട്ട് വിഹിതം നേടിയ അദ്ദേഹം 1983 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ സഭയിലെത്തിയത്. ഇത്തവണ അജയ് ശ്യാമിനെയായിരുന്നു ഠിയോഗില്‍ ബി.ജെ.പി. കളത്തിലിറക്കിയത്. ആം ആദ്​മി പാര്‍ട്ടിക്കുവേണ്ടി അത്തര്‍ സിങ് ചന്ദേലും മത്സരിച്ചു. എന്നാല്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ കുല്‍ദീപ് വിജയത്തിലേക്ക് നീങ്ങുന്നതാണ് കാണാനായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!