//
10 മിനിറ്റ് വായിച്ചു

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് തുടക്കം; പതാക ഉയര്‍ത്തി എസ്ആർപി

കണ്ണൂര്‍∙ സിപിഎം 23ാം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിനു തുടക്കം. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പതാക ഉയർത്തി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ അഭിവാദ്യം ചെയ്യും. വൈകിട്ട് നാലിനാണ് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കുക. വ്യാഴം രാവിലെ ഒൻപതിന് പൊതു ചർച്ച തുടങ്ങും.

ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകുക. ബിജെപിക്ക് എതിരെ ദേശീയ ബദല്‍ രൂപികരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ തുടക്കമിടും. കോണ്‍ഗ്രസ് ഒഴികെ പ്രാദേശിക പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ നിര്‍ത്താനാണ് സിപിഐഎം ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ദുര്‍ബലമായ സാഹചര്യത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ ഈ കൂട്ടായ്മയ്ക്ക് കഴിയുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.17 പൊളിറ്റ്ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് 178 പേരും പശ്ചിമബംഗാളില്‍നിന്ന് 163 പേരും ത്രിപുരയില്‍നിന്ന് 42 പേരുമുണ്ട്. ഗോവ, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ പ്രതിനിധികളും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. പശ്ചിമ ബംഗാളിലും ത്രിപുരയിലും നഷ്ടമായ അധികാരം തിരിച്ച് പിടിക്കാനുള്ള പദ്ധതികള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആസൂത്രണം ചെയ്യും. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് തിരിച്ചു വരവിന്റെ വേദിയാക്കി മാറ്റാനാണ് പാര്‍ട്ടി നേതൃത്വത്തിന്റ ശ്രമം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version