//
10 മിനിറ്റ് വായിച്ചു

ഉത്തര കേരളത്തിലെ ആദ്യ ക്രാനിയോഫേഷ്യല്‍ സര്‍ജറി യൂണിറ്റ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍

കണ്ണൂര്‍: മുഖത്തിന്റെയും തലയോട്ടിയുടെയുമെല്ലാം ആകൃതിയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കുന്ന ചികിത്സാ ശാഖയാണ് ക്രാനിയോഫേഷ്യല്‍ സര്‍ജറി. നിലവില്‍ എറണാകുളം, ബാംഗ്ലൂര്‍ പോലുള്ള പ്രധാന നഗരങ്ങളില്‍ മാത്രമാണ് ക്രാനിയോഫേഷ്യല്‍ സര്‍ജറിയുമായി ബന്ധപ്പെട്ട എല്ലാ ശസ്ത്രക്രിയാ രീതികളും ലഭ്യമാകുന്നത്. ഉത്തര കേരളത്തിലെ ജനത അനുഭവിക്കുന്ന ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരമായിക്കൊണ്ടാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ക്രാനിയോഫേഷ്യല്‍ സര്‍ജറി യൂണിറ്റ് ആരംഭിക്കുന്നത്.’ഏറ്റവും നൂതനമായ ഉപകരണങ്ങളുടെയും ശസ്ത്രക്രിയാ സംവിധാനങ്ങളും പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടേയും ജീവനക്കാരുടെയും സാന്നിദ്ധ്യവുമാണ് ക്രാനിയോഫേഷ്യല്‍ സര്‍ജറി യൂണിറ്റിന്റെ ഏറ്റവും വലിയ സവിശേഷത.

നിലവില്‍ നിര്‍വ്വഹിച്ച ശസ്ത്രക്രിയകളെല്ലാം തന്നെ 100% വിജയമാണ് എന്നത് ഈ ടീമിന്റെ വൈദഗ്ദ്ധ്യത്തിന് തെളിവാണ്’ ക്രാനിയോഫേഷ്യല്‍ യൂണിറ്റിന്റെ മേധാവി ഡോ. മഹേഷ് ഭട്ട് പറഞ്ഞു.ഇത്തരം ചികിത്സകള്‍ക്ക് ചെലവ് പൊതുവേ കൂടുതലാണ്. ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളെ ആശ്രയിച്ച് ചെയ്യേണ്ടി വരുന്നത് സ്വാഭാവികമായും ചെലവ് ഇരട്ടിയാകുവാന്‍ കാരണമാവുകയും ചെയ്യും. ഇത്തരം അവസ്ഥകള്‍ക്കെല്ലാം ആസ്റ്റര്‍ മിംസിലെ പുതിയ യൂണിറ്റ് പ്രതിവിധിയായി മാറും’ ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍ & കേരള) പറഞ്ഞു.പത്രസമ്മേളനത്തില്‍ ഡോ രമേഷ് സി വി (സീനിയർ കൺസൽടന്റ് ന്യൂറോസയന്‍സസ് വിഭാഗം മേധാവി), ഡോ. മഹേഷ് ഭട്ട് (കൺസൽടന്റ് ന്യൂറോസയന്‍സസ് വിഭാഗം), ഡോ അജോയ് വിജയൻ (സീനിയർ കൺസൽടന്റ് ഓറൽ & മാക്സിലോഫേഷ്യൽ സർജറി) വിവിൻ ജോർജ് (എ ജി എം ഓപ്പറേഷൻസ്) മുതലായവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!