/
8 മിനിറ്റ് വായിച്ചു

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ സതീശനും സുധാകരനും വിമർശനം

സി.പി.എമ്മിന്‍റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയ ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ലീഗിന് അഭിനന്ദനം. ലീഗ് വർഗീയ പാർട്ടിയല്ലെന്നും യു.ഡി.എഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്ലിം ലീഗ് ആണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി്​ ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉരുത്തിരിഞ്ഞ അഭ്യൂഹങ്ങൾക്ക് ലീഗ് മറുപടിയും നൽകിയിരുന്നു. ലീഗ് യു.ഡി.എഫിൽ തന്നെ ഉറച്ച് നിൽക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ ഉടൻ തന്നെ സി.പി.എമ്മിന് മറുപടി നൽകിയതിനെയും നേതാക്കൾ പ്രശംസിച്ചു.

അതേസമയം കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ വി.ഡി. സതീശൻ കടുത്ത വിമർശനമാണ് നേരിട്ടത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ പിന്തുണച്ചത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും നിലപാടിൽ വ്യക്തത വന്നില്ലെന്നും നേതാക്കൾ വിമർശിച്ചു. മുഖ്യമന്ത്രിയെയും ഗവർണറെയും ഒരു പോലെ എതിർക്കണമെന്നും യോഗം വിലയിരുത്തി. ഇതിന് പുറമെ ആർ.എസ്.എസ് അനുകൂല പരാമർശത്തിൽ കെ. സുധാകരനും യോഗത്തിൽ വിമർശനം നേരിടേണ്ടി വന്നു.

തരൂർ വിഷയവും കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ചർച്ചയായി. തരൂരിനെ കൂടി ഉൾക്കൊണ്ട് പ്രശ്നം പരിഹരിക്കണമായിരുന്നുവെന്ന് എ ഗ്രൂപ്പ് വിമർശിച്ചു. തരൂരിന്‍റെ ജനപ്രീതി ഉപയോഗപ്പെടുത്തണമെന്നും യോഗം വിലയിരുത്തി. അതേസമയം പുസ്തക പ്രകാശനത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ പി.ജെ. കുര്യനും യോഗത്തിൽ വിമർശനമേൽക്കേണ്ടി വന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version