/
4 മിനിറ്റ് വായിച്ചു

ബാധയൊഴിപ്പിക്കാൻ കൈയില്‍ കര്‍പ്പൂരം കത്തിച്ച് ക്രൂരത ; ട്രാന്‍സ് വുമണിന് ഗുരുതരമായി പൊള്ളലേറ്റു

ട്രാന്‍സ് വുമണിന്റെ കൈയില്‍ കര്‍പ്പൂരം കത്തിച്ച് ക്രൂരത. കൊച്ചി മരോട്ടിച്ചുവടിലാണ് സംഭവം നടന്നത്. പ്രേത ബാധയൊഴിക്കാനെന്ന പേരിലാണ് കൈവെള്ളയില്‍ കര്‍പ്പൂരം കത്തിച്ച് പിടിച്ചത്. ഹോര്‍മോണ്‍ ചികിത്സയുടെ ഭാഗമായി ട്രാന്‍സ് വുമണിന് ചില മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇത് ബാധ കൂടിയതാണെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ മറ്റൊരു ട്രാന്‍സ് വുമണാണ് മന്ത്രവാദം എന്ന പേരില്‍ ക്രൂരത ചെയ്തത്. ഏറെ നേരെ കര്‍പ്പൂരം കത്തിച്ച് പിടിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ് വുമണിന്റെ കൈ വെള്ളയില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!