കണ്ണൂർ: : രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടിൽ തട്ടിപ്പുകൾ വ്യാപകമായതോടെ ജനകീയ ബോധവൽക്കരണവുമായി യുവാക്കളുടെ സ്റ്റാർട്ടപ്പ്.ട്രേഡിംഗ് ,സ്റ്റോക്ക് മാർക്കറ്റ്, ബ്രോക്കറിംഗ്, ഫോറെക്സ് തുടങ്ങിയ മേഖലയിലെ അവസരങ്ങളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഈ രംഗത്തെ സംരംഭകരായ മലപ്പുറം ആസ്ഥാനമായ റൈറ്റ് ട്രാക്ക് ട്രേഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.സൗജന്യ പരിശീലനവും നൽകുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മികച്ച വെൽത്ത് മാനേജ്മെൻ്റിലൂടെ ജനങ്ങൾക്ക് ധനനഷ്ടം കുറക്കാനും അധിക വരുമാനം നേടാനും ഉതകുന്ന തരത്തിൽ കോവിഡ് കാലത്ത് നടത്തിയ ചില മാതൃകാ ഇടപെടലുകൾ ഫലം കണ്ടതോടെയാണ് ഇത് വ്യാപകമാക്കാൻ തീരുമാനിച്ചതെന്ന് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്ന റൈറ്റ്ട്രാക്ക് സി ഇ ഒ കെ.കെ. മുഹമ്മദ് ഫൈറൂസ് പറഞ്ഞു.
പഞ്ചായത്തടിസ്ഥാടനത്തിൽ വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ , യുവജന ക്ലബ്ബുകൾ, വായനശാലകൾ, സ്ത്രീ കൂട്ടായ്മകൾ, രാഷ്ട്രീയ പാർട്ടികൾ, സംരംഭകർ എന്നിവർക്കും തൊഴിലന്വേഷകർക്കും ഇതിൽ പങ്കാളികളാകാം. സാമ്പത്തിക വ്യവസ്ഥ മാറുന്ന കാലഘട്ടത്തിൽ സാമൂഹ്യ _ സാമ്പത്തിക സ്ഥിതിയിൽ സാമ്പത്തിക സുരക്ഷക്കാവശ്യമായ സാക്ഷരത പൗരൻ്റെ ആവശ്യമായി മാറിയിരിക്കുകയാണ്. ഇത് തിരിച്ചറിഞാണ് വിദഗ്ധ പരിശീലനം എന്ന ചുവട് വെയ്പ്പ് നടത്തുന്നതെന്ന് ഇവർ പറഞ്ഞു.പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. വരും വർഷങ്ങളിൽ ഈ രംഗത്ത് ആയിരകണക്കിന് തൊഴിലവസരങ്ങളും ഉണ്ടാകും. ഏത് യോഗ്യതയുള്ളവർക്കും അധിക യോഗ്യത എന്ന നിലയിൽ വെൽത്ത് മാനേജ്മെൻ്റിൽ പരിശീലനം പൂർത്തിയാക്കാവുന്നതാണ്. മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് വെൽത്ത് മാനേജ്മെൻ്റ് ലിറ്ററസിയിൽ ബോധവൽക്കരണ പരിപാടികൾ നടത്തിയിരുന്നു.
ഏവർക്കും സാമ്പത്തിക സാക്ഷരത എന്ന ലക്ഷ്യം മുൻനിർത്തി ട്രേഡിംഗ്, ബ്ലോക്ക് ചെയിൻ, ഫോറെക്സ്, ക്രിപ്റ്റൊ , സ്റ്റോക്ക് മാർക്കറ്റ്, ബ്രോക്കിംഗ് എന്നിവയിൽ പരിശീലനം നൽകുന്നതിന് നൂറോളം ട്രേഡിംഗ് ഹബ്ബുകൾ ഉടൻ ആരംഭിക്കും.
ക്രിപ്പ്റ്റോ കറൻസിയുടെ അടിസ്ഥാനമായ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിക്കുകയെന്നതാണ് റൈറ്റ് ട്രാക്കിൻ്റെ ലക്ഷ്യം.2012 മുതൽ ഈ മേഖലയിൽ പ്രാവീണ്യമുള്ള മുഹമ്മദ് ഫൈറൂസിൻ്റെ നേതൃത്വത്തിൽകൊണ്ടോട്ടി ആസ്ഥാനമായി
2016 ൽ ആറ് യുവാക്കൾ ചേർന്നാണ് റൈറ്റ് ട്രാക്ക് എന്ന സംരംഭം തുടങ്ങിയത്.ബിസിനസ് കേരളയുടെ ബി ടു ബി എക്സ്പോയിൽ ബിസിനസ് എക്സലൻസി അവാർഡ് ,ഫാസ്റ്റസ്റ്റ് ഗ്രോവിംഗ് ട്രേഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് എന്നിവ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഈ മേഖലയിൽ റൈറ്റ് ട്രാക്കിന് ലഭിച്ചിട്ടുണ്ട് .റൈറ്റ് ട്രാക്ക് അവതരിപ്പിക്കുന്ന മറ്റ് രണ്ട് പദ്ധതികളാണ്
പണ സമ്പാദനത്തിന് ആർ.ടി. ഗ്രോയും കുട്ടികളെ ധനകാര്യ മാനേജ്മെൻ്റിന് പര്യാപ്തരാക്കി മാറ്റുന്ന ആർ.ടി. ജൂനിയറും .
ഇൻവസ്റ്റ്മെൻ്റ് മാനേജ്മെൻ്റ്, ഇൻവെസ്റ്റ്മെൻ്റ് കൺസൾട്ടൻസി, കൃത്യതയോടെയുള്ള പണമിടപാടുകൾ എന്നിവക്ക് വേണ്ടിയുള്ള ആർ ടി ഗ്രോയിൽ ഇപ്പോൾ കുട്ടികൾക്ക് പങ്കാളിയാകാം.ഒപ്പം പുതുതലമുറയെ മികച്ച ധനസമാഹരണ- ധനവിനിയോഗ പൗരൻമാരാക്കി വാർത്തെടുക്കുന്നതിനും സംരംഭക ആശയം രൂപപ്പെടുത്തുന്നതിനും റൈറ്റ് ട്രാക്ക് പരിശീലിപ്പിക്കും. കുട്ടികളിൽ സംരംഭക കാഴ്ചപ്പാടും ധനകാര്യ മാനേജ്മെൻ്റ് സിസ്റ്റവും നിക്ഷേപക താൽപ്പര്യവും ജനിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആർ.ടി. ജൂനിയറിൽ അംഗമാകാം..ജനകീയ ബോധവൽക്കരണ പരിപാടിയിൽ മാസ്റ്റർ ട്രെയിനർമാരാകാൻ താൽപ്പര്യമുളളവർക്കും കേരളത്തിലെ 50 ലധികം സ്ഥലങ്ങളിൽ ആർ.ടി. ഹബ്ബുകൾ ആരംഭിക്കാൻ താൽപ്പര്യമുള്ള അക്ഷയ കേന്ദ്രങ്ങൾ, ജി.എസ്.ടി. സുവിധ കേന്ദ്രങ്ങൾ ,കോമൺ സർവ്വീസ് സെൻ്ററുകൾ, മറ്റ് ജന സേവന കേന്ദ്രങ്ങൾ, ഇൻഷൂറൻസ് ഏജൻ്റുമാർ എന്നിവർക്കും ഇപ്പോൾ ഈ യജ്ഞത്തിൽ പങ്കാളിയാകാം.വരും വർഷങ്ങളിൽ റൈറ്റ് ട്രാക്കിൻ്റെ രാജ്യാന്തര തലത്തിൽ വ്യാപിപ്പിക്കുമെന്ന് ഇവർ പത്രസമ്മേളനത്തിൽ അറിയിച്ചു.മറ്റ് സംസ്ഥാനങ്ങളിൽ അതാത് പ്രാദേശിക ഭാഷകളിലായിരിക്കും പരിശീലനം .ഷാരൂഖ് അസ്ലം ,സി.വി.ഷിബു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.വെബ് സൈറ്റ്: www.rtonline.in ഫോൺ: 8606955002