സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ജനകീയ ചർച്ച നടത്തി. ജില്ലാ പഞ്ചായത്ത്, സമഗ്ര ശിക്ഷാ കേരളം, ഡയറ്റ് കണ്ണൂർ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ വി.എ. ശശീന്ദ്രവ്യാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. രത്‌നകുമാരി, ടി. സരള, യു.പി. ശോഭ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഇ.സി. വിനോദ്, എച്ച്.എസ്.എസ് ജില്ല കോ ഓർഡിനേറ്റർ ടി.വി. വിനോദ് എന്നിവർ സംസാരിച്ചു.
പാഠ്യപദ്ധതി സാമൂഹിക രേഖ; ജില്ലാതല ജനകീയ ചർച്ച
