/
7 മിനിറ്റ് വായിച്ചു

ചക്രവാതചുഴിയും ന്യൂനമർദവും: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം> ചക്രവാതചുഴിയുടെയും ന്യുനമർദത്തിന്റെയും  സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദംശക്തി കൂടിയ ന്യൂനമർദ്ദമായി.  അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇതിന് പുറമെ വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിൽ ചക്രവാതചുഴിയും മഴയെ സ്വാധീനിക്കും .

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്.

ബുധനാഴ്ചയും വ്യാഴാഴ്ചയും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!