കെ റീപ്പിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല തിടുക്കപ്പെട്ട് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിലൂടെ വിദ്യാർത്ഥികളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടെന്ന് ആരോപിച്ച് എം.എസ്.എഫ്. വൈസ് ചാൻസിലർ ഉൾപ്പടെ പങ്കെടുത്ത സിൻഡിക്കേറ്റ് യോഗം പ്രവർത്തകർ തടസ്സപ്പെടുത്തി. സർവകാലാശാലയുടെ കവാടം താഴിട്ട് പൂട്ടിയാണ് പ്രവർത്തകർ ഉപരോധ സമരം നടത്തിയത്. ഉപരോധ സമരം എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു.