//
5 മിനിറ്റ് വായിച്ചു

ഡയാന പുരസ്‌കാരം കണ്ണൂർ തോ​ട്ട​ട സ്വദേശിനിക്ക്

ക​ണ്ണൂ​ർ: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ സ്മ​ര​ണാ​ർ​ഥം ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഡ​യാ​ന അ​വാ​ർ​ഡി​ന് ക​ണ്ണൂ​ർ തോ​ട്ട​ട സ്വ​ദേ​ശി​നി സ​ന അഷ്‌റഫ് അ​ർ​ഹ​യാ​യി. ദു​ബൈ ജെം​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.വ​നി​ത ശാ​ക്തീ​ക​ര​ണം മു​ൻ​നി​ർ​ത്തി സ്ത്രീ​ക​ളു​ടെ മാ​റ്റ​ത്തി​നും ഉ​യ​ർ​ച്ച​ക്കും വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് സ​ന​യെ അ​വാ​ർ​ഡി​ന് തി​ര​ഞ്ഞെ​ടു​ത്ത​ത്. ഫോ​ർ-​ഹെ​ർ സം​ഘ​ട​ന വ​ഴി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ സ​ന ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും സ​ഹാ​യി​ച്ചി​രു​ന്നു. ദു​ബൈ​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി​ചെ​യ്യു​ന്ന മാ​യം​മു​ക്ക് സ്വ​ദേ​ശി പി സി അഷ്റഫിന്റെയും സോഫ്റ്റ് വെയർ ട്രെയിനർ കെ പി സുമയ്യയുടെയും മകളാണ്

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version