ജമ്മു കാശ്മീരിലെ പാമ്പോറിൽ ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ധീര ജവാൻ നായിക് സി. രതീഷിന്റെ ആറാം ചരമവാർഷികവും അനുസ്മരണവും അദ്ദേഹത്തിന്റെ ജന്മ നാടായ കൊടോളിപ്രത്തുള്ള സ്മൃതി മണ്ഡപത്തിൽ ടീം ഫ്രണ്ട് സോൾജിയേർസിന്റെ നേതൃത്വത്തിൽ നടത്തി. ടീം അംഗങ്ങളായ ദിലീപ് കുമാർ അധ്യക്ഷനായലി. സുബേദാർ മേജർ (ഹോണററി ക്യാപ്റ്റൻ) ചടങ്ങിൽ മുഖ്യഥിതിയായി. കെ.എൻ. വത്സൻ (റിട്ട.) മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ കെ. ദിവാകരൻ, ഇ. രമേശൻ, കൃഷ്ണ കുമാർ, കെ.വി. വിനോദ് എന്നിവർസംസാരിച്ചു. സി. രതീഷിന്റെ അമ്മയെ ചടങ്ങിൽ ആദരിച്ചു. 1965ലെ ഇന്ത്യ -പാക്കിസ്ഥാൻ യുദ്ധത്തിലും 1971ലെ ഇന്ത്യ -ചൈന യുദ്ധത്തിലും പങ്കെടുത്ത യോദ്ധാകളായ കെ.പി. രാമചന്ദ്രൻ, കെ.വി. കുഞ്ഞിരാമൻ, പദ്മനാഭൻ, പി. ബാലൻ, എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ബി. ധനേഷ് സ്വാഗതവും, ടി. ഷാജി നന്ദിയും പറഞ്ഞു.
ജവാൻ നായിക് സി. രതീഷിന്റെ ആറാം ചരമവാർഷികവും അനുസ്മരണവും നടത്തി
