//
5 മിനിറ്റ് വായിച്ചു

കട ബാധ്യത; പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു

പാലക്കാട് പെരുവെമ്പിൽ കട ബാധ്യത മൂലം കൃഷി നടത്താനാകാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു. കറുകമണി സ്വദേശി മുരളീധരനാണ് ചൊവ്വാഴ്ച രാത്രിയോടെ കളപ്പുരയിൽ തൂങ്ങി മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ട് മുപ്പതോടെയാണ് മുരളീധരനെ കളപ്പുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാട്ടത്തിനെടുത്ത ഒൻപതേക്കർ ഭൂമിയിൽ വർഷങ്ങളായി മുരളീധരൻ നെൽകൃഷി ചെയ്തിരുന്നു. കട ബാധ്യത മൂലം പാടത്ത് കള പറിക്കാനോ വളമിടാനോ കഴിഞ്ഞിരുന്നില്ല. അതോടെ വിളവും മോശമായി. കൊയ്ത്തിന് ആളെ കിട്ടാത്തതിൽ വലിയ മനോവിഷമത്തിലായിരുന്നു മുരളീധരൻ എന്നാണ് ബന്ധുക്കൾ പറയുന്നത്.
കുടുംബ വിഹിതമായി ലഭിച്ച വീടും സ്ഥലവുമെല്ലാം നേരത്തെ കൃഷി ആവശ്യങ്ങൾക്കായി മുരളീധരൻ വിറ്റിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഒൻപതേക്കറോളം സ്ഥലം പാട്ടത്തിനെടുത്തായിരുന്നു കൃഷി നടത്തിയിരുന്നത്. നിലവിൽ 8 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് ആത്മമഹത്യാക്കുറിപ്പിലും വ്യക്തമാക്കുന്നത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version