/
3 മിനിറ്റ് വായിച്ചു

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്​: ബി.ജെ.പിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ ഫലം

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ ഫലം. ആംആദ്​മി പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നത്. ആംആദ്​മി പാർട്ടിക്ക് 43 ശതമാനവും ബി.ജെ.പിക്ക് 35 ശതമാനവും കോൺഗ്രസിന് 10 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. ഇന്ത്യ-ടുഡേ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനമാണ് ഇത്.

ടൈംസ് നൗ എക്‌സിറ്റ് പോൾ പ്രകാരം ആംആദ്​മി 146-156 സീറ്റുകൾ നേടുമെന്നും, ബി.ജെ.പി 84-94 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 6 മുതൽ 10 സീറ്റുകൾ മാത്രമേ നേടുവെന്നും പ്രവചിക്കുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version