/
6 മിനിറ്റ് വായിച്ചു

ദേശീയ പണിമുടക്കിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി

കണ്ണൂര്‍: ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് 28,29 തിയ്യതികളില്‍ സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. കെ യു ഡബ്‌ള്യൂ ജെ , കെ എന്‍ ഇ ഫ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.തുടര്‍ന്ന് നടന്ന പൊതു യോഗം സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.കെ യു ഡബ്‌ള്യൂ ജെ ജില്ലാ പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. എസ് ടി യു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം,എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍,കെ യു ഡബ്‌ള്യൂ ജെ സംസ്ഥാന കമ്മിറ്റിയംഗം കബീര്‍ കണ്ണാടിപ്പറമ്പ്, കെ എന്‍ ഇ എഫ് സംസ്ഥാന കമ്മിറ്റിയംഗം പി അജീന്ദ്രന്‍ പ്രസംഗിച്ചു. കെ എന്‍ ഇ എഫ് സെക്രട്ടറി കെ മധു സ്വാഗതവും കെ യു ഡബ്‌ള്യൂ ജെ ജോ. സെക്രട്ടറി ടി കെ എ ഖാദര്‍ നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version