മോട്ടോർവാഹന വകുപ്പ് 1000 കോടി പിഴയായി പിരിക്കണമെന്ന് സർക്കാർ നിർദേശം നൽകിയെന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണെന്ന് അറിയിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ തന്നെ രംഗത്തെത്തി. വ്യാജ വാർത്ത തള്ളിക്കളയണമെന്നും മന്ത്രി ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
മോട്ടോർ വാഹന വകുപ്പിലെ ഒരു ഇൻസ്‌പെക്‌ടർ ഒരു മാസം 500 പെറ്റി കേസെങ്കിലും രജിസ്റ്റർ ചെയ്യണമെന്ന് നിർദേശമുണ്ടെന്നായിരുന്നു എന്നാണ് വാർത്ത പ്രചരിക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയായി ഈ വർഷം 1000 കോടി രൂപ പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് മോട്ടോർ വാഹനവകുപ്പ് നിർദേശം നൽകിയെന്നും വാർത്തയിൽ പറഞ്ഞു.