//
7 മിനിറ്റ് വായിച്ചു

പാപ്പിനിശ്ശേരി വേളാപുരത്ത് കാറും ബസും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരൻ മരിച്ചു

ദേശീയ പാതയിൽ വേളാപുരം പാലത്തിന് സമീപം ബസ് കാറിലിടിച്ച് കണ്ണൂർ ദേശാഭിമാനി സർക്കുലേഷൻ വിഭാഗം ജീവനക്കാരൻ മരിച്ചു. കയരളം ഞാറ്റുവയലിലെ ഇ ടി ജയചന്ദ്ര (48) നാണ് മരിച്ചത്. മാങ്ങാട്ടെ വീട്ടിൽ നിന്ന് ദേശാഭിമാനി ഓഫീസിലേക്ക് വരുമ്പോൾ പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് ജയചന്ദ്രൻ സഞ്ചരിച്ച കാറിലിടിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കാറിനുള്ളിൽ കുടുങ്ങിയ ജയചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കയരളം കിളിയളത്തെ കഥകളി നടൻ പരേതനായ കെ എം രാഘവൻ നമ്പ്യാരുടെയും എളമ്പിലാന്തട്ട യശോദയുടെയും മകനാണ്. മാങ്ങാട്ട് എൽ പി സ്കൂൾ പ്രീ പ്രൈമറി അധ്യാപിക ജ്യോതിയാണ് ഭാര്യ. മക്കൾ: അനഘ ( തലശേരി എൻജിനീയറിങ് കോളേജ് വിദ്യാർഥി ) , ദേവദർശ് (മാങ്ങാട് എൽപി സ്കൂൾ). സഹോദരങ്ങൾ: ശോഭന (കയരളം), രാജൻ (കൊളച്ചേരി), ലളിതകുമാരി ( നാറാത്ത്).1996 മുതൽ ദേശാഭിമാനി ജീവനക്കാരനാണ്. ബാല സംഘം ജില്ലാ സെകട്ടറി, കണ്ണൂർ ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ്, കണ്ണൂർ ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ദേശാഭിമാനി ന്യൂസ് പേപ്പർ എംപ്ലോയീസ് യൂണിയന്റെയും കെ എൻ ഇഎഫിന്റെയും മുൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. ദേശാഭിനി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version