കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ദേവസ്യ മേച്ചേരിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ഞായറാഴ്ച രാത്രി 11 മണിയോടെ വന്ദേഭാരത് എക്സ്പ്രെസിലെത്തിയ അദ്ദേഹത്തെ വ്യാപാരികളും നേതാക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് വ്യാപാരികളുടെ അകമ്പടിയോടെ തലപ്പാവും ബൊക്കയും മാലയും ധരിപ്പിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്നും വ്യാപാര ഭവനിലേക്ക് ആനയിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് അയ്യൂബ്, കെ.പി.താജ് ജേക്കബ്, അജിത്ത് ചാലാട്, എം.ആർ.നൗഷാദ്, പി.മുനീർ, സുധാകരൻ, അബ്ദുള്ള, പി.വി.പ്രമോദ്, തിലകൻ, രാജൻ തിയ്യറത്ത്, കെ.വി.സലീം, ഷാഫി മുണ്ടേരി, മൂസാ ഷിഫാ, ദിനേശൻ, ഉമ്മർ, സതീശൻ, യാസർ സിറ്റി, കെ.വി.ഷാഹുൽ, ഫൈസൽ മദീന, സലാം മിയാമി, ഹരിതൻ കടലായി എന്നിവർ നേതൃത്വം നൽകി.