/
6 മിനിറ്റ് വായിച്ചു

കണ്ണൂർ വിമാനത്താവളത്തിന്‍റെ വികസനം: സഭയിൽ ഉന്നയിച്ച് ഡോ.വി. ശിവദാസൻ എം.പി

കണ്ണൂർ വിമാനത്താവളത്തിന്‍റെ വികസനത്തിനായി അടിയന്തിരമായി യൂണിയൻ ഗവണ്മെന്‍റ്​ നടപടികൾ കൈക്കൊള്ളണമെന്ന് ഡോ. വി. ശിവദാസൻ എം.പി രാജ്യസഭയിൽ പ്രത്യേക പരാമർശത്തിലൂടെ ആവശ്യപ്പെട്ടു.  കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങൾ അനുവദിച്ച് കണ്ണൂർ വിമാനത്താവളത്തിന്‍റെ വികസനത്തിനു ഊർജം പകരണം. അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്ന മികച്ച അടിസ്ഥാന സൗകര്യമുള്ള കണ്ണൂർ വിമാനത്താവളത്തിന് വലിയ വികസന സാധ്യതകളുണ്ട്. അതിനാൽ എത്രയും വേഗം പ്രധാനപ്പെട്ട എല്ലാ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും വിമാനങ്ങൾ അനുവദിക്കേണ്ടതാണ്. കണ്ണൂർ എയർപോർട്ടിനെ പോയിന്‍റ്​ ഓഫ് കോൾ ലിസ്റ്റിൽ ഉൾപ്പെടുത്തണം. വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് എംബാർക്കേഷനും അനുവദിക്കണം. കണ്ണൂർ വിമാനത്താവളത്തിന്‍റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താനും മേഖലയിലെ സമ്പദ്‌വ്യവസ്ഥ, വ്യവസായം, ടൂറിസം, മൊബിലിറ്റി എന്നിവയുടെ വികസനത്തിന് സംഭാവന നൽകാനും കേന്ദ്രസർക്കാർ ഈ വിഷയത്തിൽ സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!