/
10 മിനിറ്റ് വായിച്ചു

വികസന ശിൽപശാല സംഘടിപ്പിച്ചു.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി കണ്ണൂർ സർവ്വകലാശാലയുമായി ചേർന്ന് വികസന ശില്പശാല സംഘടിപ്പിച്ചു. സർവകലാശാല രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസ് ഉദ്ഘാടനം ചെയ്തു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് കണ്ണൂർ സർവകലാശാല നൽകി വരുന്ന പിന്തുണയുടെ ഭാഗമായാണ് വികസന ശില്പശാലകൾ സംഘടിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ രംഗത്തെ ഉയർച്ച, വാസയോഗ്യമായ ഭവനങ്ങളുടെ നിർമാണം ഉൾപ്പെടെയുള്ള പദ്ധതികൾ സർവകലാശാലയുടെ സഹകരണത്തോടെ ബ്ലോക്കിൽ നടപ്പിലാക്കും. സർവകലാശാലയുടെ കരുതലാണ് പൊന്നോണം പദ്ധതിയിലൂടെ ഉളിക്കൽ പഞ്ചായത്തിലെ ആട്ടറിഞ്ഞി അംബേദ്കർ പട്ടിക വർഗ്ഗ കോളനിയിലുള്ള കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തിരുന്നു.

ബ്ലോക്ക് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ശില്പശാലയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.റോബർട്ട് ജോർജ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. പി സ്മിത എന്നിവർ സംസാരിച്ചു.
പരിസ്ഥിതി സൗഹൃദ വികസനം, പുതു സംരംഭങ്ങൾ- പുത്തനാശയങ്ങൾ, ടൂറിസം മാർക്കറ്റിങ് എന്നീ വിഷയങ്ങളിൽ കണ്ണൂർ സർവകശാല എൻവയോൺമെന്റൽ സ്റ്റഡീസ് പഠനവകുപ്പ് മേധാവി ഡോ. പ്രദീപൻ പെരിയാട്ട്, മോളിക്യൂലാർ പഠനവകുപ്പ് മേധാവി ഡോ. സൂരജ് എം ബഷീർ, മാനേജ്മെന്റ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ അനീഷ് കുമാർ കെ. പി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ജ്യോഗ്രഫി പഠനവകുപ്പ് മേധാവിയും സുസ്ഥിര വികസന പദ്ധതിയുടെ കോർഡിനേറ്ററുമായ ഡോ. ടി കെ പ്രസാദ് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിലെയും ബ്ലോക്കിനകത്തെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെയും ജന പ്രതിനിധികൾ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!