/
10 മിനിറ്റ് വായിച്ചു

ഡിജിപിയുടെ പേരിൽ തട്ടിപ്പ്; അധ്യാപികയിൽ നിന്നും 14 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശി ദില്ലിയിൽ പിടിയിൽ

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഐപിഎസിന്‍റെ  പേരിൽ ഓൺലൈൻ പണം തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിയെ ദില്ലിയിലെ ഉത്തം നഗറിൽ നിന്നും പിടികൂടി. റൊമാനസ് ക്ലിബൂസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് പിടികൂടിയത്.ഡിജിപിയുടെ പേരിൽ ഒരു അധ്യാപികയിൽ നിന്നും 14 ലക്ഷം രൂപയാണ് ഇയാള്‍  തട്ടിയെടുത്തത്. ഡിജിപി അനിൽ കാന്തിന്‍റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയിൽ നിന്നും ഹൈ ടെക്  രീതിയില്‍ പണം തട്ടിയത്. ഓണ്‍ ലൈൻ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികക്ക് ആദ്യം ലഭിക്കുന്നത്.സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു. ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തിൽ താൻ ഇപ്പോള്‍ ദില്ലയിലാണെന്നും അറിയിച്ചു.ഇതോടെ സംശയം തീ‍ക്കാൻ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ദില്ലിയിലേക്ക് പോയെന്ന മറുപടിപൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്‍റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറിൽ നിന്നാണ് വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് ഹൈ ടെക് സെല്ലിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സൈബർ തട്ടിപ്പിൽ ജാഗ്രത പുല‍ത്തണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് നിർദ്ദേശം നൽകുന്നതിനിടയിലായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ തന്നെ  തട്ടിപ്പ് നടന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!