കൊല്ലപ്പെട്ട എന്‍ജിനീയിറിംഗ് വിദ്യാര്‍ത്ഥി ധീരജിനെ അധിക്ഷേപിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു.എസ്എഫ്‌ഐ ഇടുക്കി മണലൂര്‍ ഏരിയാകമ്മിറ്റി നല്‍കിയ പരാതിയിലാണ് തൃശൂര്‍ എളവള്ളി സ്വദേശിയായ വിഷ്ണുവിനെതിരെ പാവറട്ടി പൊലീസ് കേസെടുത്തത്. ഐപിസി 153 എ പ്രകാരം കലാപം ഉണ്ടാക്കാന്‍ ശ്രമം എന്നാരോപിച്ചാണ് കേസ്.നിയമസഭയില്‍ എംഎം മണി എംഎല്‍എയുടെ പരാമര്‍ശത്തിന് പിന്നാലെ കെകെ രമ എംഎല്‍എയെ പിന്തുണച്ച് വിഷ്ണു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതേ പോസ്റ്റില്‍ കമന്റായിട്ടാണ് ധീരജിനെ അധിക്ഷേപിച്ച് വിഷണു അഭിപ്രായപ്രകടനം നടത്തിയത്.’ധീരജിനെ പോലെ കൊല്ലാന്‍ പോയിട്ട് ചത്തതല്ല, ഒരു നാടിനും നാട്ടുകാര്‍ക്കും വേണ്ടി നിന്നതിന്റെ പേരില്‍ തങ്ങള്‍ക്ക് ഭീഷണിയാവുന്നുവെന്ന് കരുതി സിപിഐഎം കൊന്നു തള്ളിയതാണ്’ എന്നാണ് വിഷ്ണു കമന്റില്‍ കുറിച്ചത്.
ഇതിന് മുമ്പും വിഷ്ണു ഇത്തരത്തില്‍ പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ നവമാധ്യമത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് എസ്എഫ്‌ഐ ആരോപിച്ചു. സമൂഹത്തിലെ എല്ലാവരും ഇതിനെതിരെ ശക്തമായ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തികൊണ്ടു വരണമെന്നും ഇതിനെതിരെ തുടര്‍നടപടികളായി മുന്നോട്ട് പോകുമെന്നും എസ്എഫ്‌ഐ മണലൂര്‍ ഏരിയ സെക്രട്ടറി കെ.ശ്രീലാല്‍, ഏരിയ പ്രസിഡന്റ് ശ്രേയസ്സ്. പി. എം എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.