/
11 മിനിറ്റ് വായിച്ചു

ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കും

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. മൂന്നാമത്തെ തവണയാണ് ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റിയത്. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കാന്‍ കോടതി അനുമതി നല്‍കി.ആലുവ മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുക്കുക. പള്‍സര്‍ സുനിയെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം അപേക്ഷ നല്‍കി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമാണ് പുതിയ കേസെന്നാണ് ദിലീപിന്റെ വാദം. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യംചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

add

ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സൂരജ്, ബന്ധു അപ്പു, കേസിലെ വിഐപി എന്ന് പൊലീസ് കരുതുന്ന ശരത്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹരജി നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ശരത് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.യെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒരു വി.ഐ.പി ജാമ്യത്തിലിറങ്ങിയ സമയത്ത് ദിലീപിന് എത്തിച്ചുനല്‍കിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയാണ് അന്വേഷണം ശരത്തിലേക്കെത്താന്‍ കാരണം. ശരത്തിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. ഇന്നലെ ശരത്തിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ശരത്തിന്‍റെ പാസ്പോർട്ട്‌ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. ദിലീപിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയതിനു ശേഷം ശരതിനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം വിളിപ്പിച്ചിരുന്നു. ഹാജരാകാന്‍ തയ്യാറാവാതെ ശരത് ഒളിവില്‍ പോയി. തനിക്ക് ബന്ധമില്ലാത്ത കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് ശരത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കള്ളക്കേസ് ചുമത്തി വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ശരത് ആരോപിക്കുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!