കണ്ണൂർ | കേരള ദിനേശ് ഓണം വിപണന മേളക്ക് കണ്ണൂർ പൊലീസ് മൈതാനിയിൽ തുടക്കമായി. സിനിമാ താരം ഉണ്ണിരാജ് ഉദ്ഘാടനം ചെയ്തു. കുട, സ്ക്വാഷുകൾ, പായസം മിക്സ്, വെളിച്ചെണ്ണ, ചിപ്സ് തുടങ്ങിയ സാധനങ്ങൾ 10 മുതൽ 60 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.
ഓരോ 500 രൂപയുടെ പർച്ചേസിനും ലഭിക്കുന്ന കൂപ്പണിലൂടെ തെരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകും. രാവിലെ 9 മണി മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. 28ന് സമാപിക്കും.
ചടങ്ങിൽ ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു അധ്യക്ഷനായി. കണ്ണൂർ എ കെ ജി ആശുപത്രി സെക്രട്ടറി വികാസ് ആദ്യ വിൽപ്പന ഏറ്റുവാങ്ങി. ദിനേശ് സെക്രട്ടറി എം എം കിഷോർ കുമാർ, ഡയറക്ടർ വി ബാലൻ, കെ ഗൗരി എന്നിവർ പങ്കെടുത്തു.