സിനിമാ, ഡോക്യുമെന്ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ.പി. ശശി (64) അന്തരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന കെ. ദാമോദരന്റെ മകനാണ്. കേരളത്തിലെ സ്ത്രീകള്‍ക്കെതിരായ സാമൂഹികവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ചുള്ള ‘ഇലയും മുള്ളും’ എന്ന അദ്ദേഹത്തിന്റെ ചിത്രം ദേശീയപുരസ്കാരത്തിനർഹമായിട്ടുണ്ട്.
ജെ.എൻ.യുവിൽ വിദ്യാർത്ഥിയായിരിക്കെ എഴുപതുകളിൽ കാർട്ടൂണിസ്റ്റായാണ് തുടക്കം. മുബൈയിലെ ഫ്രീ പ്രസ്സ് ജേർണലിൽ കാർട്ടൂണിസ്റ്റായി ജോലിചെയ്തിരുന്നു. വിബ്ജ്യോർ (VIBGYOR) ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരിൽ ഒരാളാണ്.