//
5 മിനിറ്റ് വായിച്ചു

ദിശാ ദർശൻ: പി.ടി. ഉഷ 30ന് ശ്രീകണ്ഠപുരത്ത്

ശ്രീ​ക​ണ്ഠ​പു​രം: സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ യു​ടെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ദി​ശാ ദ​ർ​ശ​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പി.​ടി. ഉ​ഷ​യു​മാ​യി സം​വ​ദി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു.30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത കാ​യി​ക രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പി.​ടി. ഉ​ഷ​യു​മാ​യി സം​വ​ദി​ക്കാ​ൻ അ​വ​സ​രം. മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​യി​ക രം​ഗ​ത്ത് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ആ​വി​ഷ്ക്ക​രി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ തു​ട​ക്ക​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!