സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിഷു പ്രമാണിച്ച് രണ്ട് മാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുക. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 1871 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.ഫെബ്രുവരി മാസത്തില്‍ കണ്‍സോര്‍ഷ്യമുണ്ടാക്കി സഹകരണ ബാങ്കുകളില്‍ നിന്ന് 800 കോടി വായ്പ എടുത്താണ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയത്. ശേഷിക്കുന്ന കുടിശിക നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ നിന്ന് തന്നെ 1200 കോടിയോളം സമാഹരിച്ചിരുന്നു.ഡിസംബർ 31വരെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ലഭിച്ചവർ ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ബയോമെട്രിക് മസ്‌റ്ററിംഗ് നടത്തണമെന്ന് സർക്കാർ മുൻപ് നിർദ്ദേശിച്ചിരുന്നു.