/
8 മിനിറ്റ് വായിച്ചു

ജില്ലാ ദുരന്ത നിവാരണ സമിതി യോഗം

കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ പ്രദേശങ്ങളിൽ പൊതുപരിപാടികളും കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിലേക്കും പുറത്തേക്കുമുള്ള യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം പൊതുജനങ്ങൾക്ക് നിർദേശം നൽകി. കോഴിക്കോടുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ അത്യാവശ്യ സന്ദർഭങ്ങൾ ഒഴികെ രോഗികളെ ആശുപത്രിയിൽ പോയി സന്ദർശിക്കുന്നത് ഒഴിവാക്കുക. കോഴിക്കോട്ടെ കൺടെയ്ൻമെൻറ് സോണിൽ നിന്നും വരുന്ന കുട്ടികളുടെ ക്ലാസ് വിദ്യാഭ്യാസ സ്ഥാപന അധികൃതർ ഓൺലൈൻ ആയി നടത്തുക. കോഴിക്കോടുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏതെങ്കിലും തരത്തിൽ അസുഖ ബാധിതരായ കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകുന്നത് ഒഴിവാക്കുക. വിദ്യാർഥികളും അധ്യാപകരും മാസ്‌ക് നിർബന്ധമായും ധരിക്കുക.
കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളടക്കം മുഴുവൻ ആശുപത്രികളിലും മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം. കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക. ജില്ലയിൽ പനിയോ ജലദോഷമോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവർ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിർദേശിച്ചു. യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. വിവിധ ജനപ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ സംബന്ധിച്ചു

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version