//
5 മിനിറ്റ് വായിച്ചു

ഡോ.സി.ആര്‍. രാജഗോപാലന്‍ അന്തരിച്ചു

അധ്യാപകനും എഴുത്തുകാരനുമായ ഡോ. സി.ആര്‍. രാജഗോപാലന്‍ അന്തരിച്ചു.കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാട്ടറിവ് പഠനത്തിനും പ്രചാരണത്തിനും ഗോത്ര സംസ്‌കാര നിരീക്ഷണത്തിനും സംരക്ഷണത്തിനും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തിയാണ് സി.ആര്‍ രാജഗോപാലന്‍.നാട്ടറിവു പഠനകേന്ദ്രം ഡയറക്ടര്‍, തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജ് മലയാളം ഗവേഷണകേന്ദ്രത്തില്‍ റീഡര്‍, മുടിയേറ്റ് നാടോടി നേരരങ്ങ്, ഗോത്രകലാവടിവുകള്‍, കാവേറ്റം നാടന്‍ കലാപഠനങ്ങള്‍, ഫോക്‌ലോര്‍ സിദ്ധാന്തങ്ങള്‍, എല്ലാം കത്തിയെരിയുകയാണ്, അലയുന്നവര്‍ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. 2002ല്‍ കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. തൃശൂര്‍ അരണാട്ടുകരയിലാണ് താമസം. സംസ്‌കാരം ഇന്ന് നടക്കും.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version