കണ്ണൂർ:മഴ കുറയുകയും വരൾച്ച രൂക്ഷമാകും എന്ന മുന്നറിയിപ്പുകൾശക്തമാവുകയുംചെയ്തസാഹചര്യത്തിൽകാർഷികമേഖലയിൽകേന്ദ്ര-സംസ്ഥാനസർക്കാറുകൾ ശാസ്ത്രീയമായ മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് സ്വതന്ത്ര കർഷകസംഘം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വർക്കിംഗ് പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി പി മഹമൂദ് സ്വാഗതം പറഞ്ഞു.
റബ്ബർ കർഷകർക്കുള്ള സബ്സിഡിഅടിയന്തരമായുംകൊടുത്തുതീർക്കണമെന്നും റബ്ബറിന്റെ തറ വില 250രൂപയായിനിശ്ചയിക്കണമെന്നു മുള്ള പ്രമേയവും യോഗംഅംഗീകരിച്ചു.
പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള മണ്ഡലം കമ്മിറ്റികൾ ഒക്ടോബർ 10 നകം നിലവിൽ വരുത്താൻ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് സ്വതന്ത്ര കർഷക സംഘം ജില്ലാ കൗൺസിൽ ഒക്ടോബർ 15ന് വിളിച്ചു ചേർത്ത് പുതിയ കമ്മറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
എം പി എ റഹീം, എ സി കുഞ്ഞബ്ദുള്ള ,പി കെ അബ്ദുൽ ഖാദർ മൗലവി, പി പി മുഹമ്മദലി ,സി എ റമുള്ളാൻ,നസീർചാലാട് ,എംപി അബ്ദുറഹിമാൻ, കെ എം പി മുഹമ്മദ് കുഞ്ഞി ,ടി.പി.മഹമൂദ് അബ്ദുള്ള ഹാജി പുത്തൂർ, ടി പി മഹമൂദ് ഹാജി, കെ കെ മുസ്തഫ, പി വി ജമാലുദ്ദീൻ,എം.മുഹമ്മദലി, അരീക്കര അബൂഞ്ഞി,
പി പി അഹമ്മദ് കുട്ടി, ഇസ്മായിൽ ചാത്തോത്ത് പങ്കെടുത്തു.